പഴയങ്ങാടി : ബൈക്കിലെത്തിയ യുവാവ് 13 കാരനെ പീഡിപ്പിക്കാൻ ശ്രമം

പഴയങ്ങാടി : ബൈക്കിലെത്തിയ യുവാവ് 13 കാരനെ പീഡിപ്പിക്കാൻ ശ്രമം

ബൈക്കിലെത്തിയ യുവാവ് 13 കാരനെ പീഡിപ്പിക്കാൻ ശ്രമം
ബൈക്കിലെത്തിയ യുവാവ് സ്കൂൾ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന 13കാരനെ പീഡിപ്പിക്കാൻ ശ്രമിച്ചു. പരാതിയിൽ പോലീസ് പോക്സോ കേസെടുത്ത് അന്വേഷണം തുടങ്ങി. ഫുട്ബോൾ ജേഴ്സി നൽകി പ്രലോഭിപ്പിച്ച് കുട്ടിയെ നഗ്നനാക്കിയ ശേഷം ജേഴ്സി ധരിപ്പിക്കാൻ എന്ന വ്യാജേന പീഡിപ്പിക്കുകയായിരുന്നു. കുട്ടി ബഹളം വെച്ചതോടെ ബൈക്കിലെത്തിയ യുവാവ് രക്ഷപ്പെട്ടു. വീട്ടിലെത്തി കുട്ടി വീട്ടുകാരോട് വിവരം പറയുകയും പഴയങ്ങാടി പോലീസിൽ പരാതി നൽകുകയുമായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി.