17കാരനെ വിവാഹം ചെയ്ത അധ്യാപിക പിടിയിൽ

17കാരനെ വിവാഹം ചെയ്ത അധ്യാപിക പിടിയിൽ

 


തിരുച്ചി: പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ വിവാഹം ചെയ്ത സംഭവത്തിൽ 26കാരിയായ അധ്യാപിക പിടിയിൽ. തമിഴ്നാട് തിരുച്ചിയിലാണ് സംഭവം.


മാർച്ച് അഞ്ചിന് സ്കൂളിലേക്ക് പോയ വിദ്യാർഥി വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.


തുറയൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുട്ടിയെ കാണാതായ അതേ ദിവസം മുതൽ സ്കൂളിലെ അധ്യാപികയേയും കാണാതായതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവാഹ വിവരം പുറത്തറിയുന്നത്.


ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ അധ്യാപികക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.