യുവതിയെ കൈ പിടിച്ച് അപമാനിച്ചതിന് കേസ്

യുവതിയെ കൈ പിടിച്ച് അപമാനിച്ചതിന് കേസ്

 


നീലേശ്വരം: 

ഭർതൃമതിയായ യുവതിയെ കൈ പിടിച്ച് അപമാനിക്കുകയും കൈയ്യിൽ കരുതിയ മൊബെൽ ഫോൺ പിടിച്ചെടുത്ത് ഫോണിലെ ദൃശ്യങ്ങൾ നശിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ പ്രദേശവാസികളായ 20 ഓളം പേർക്കെതിരെ കേസ്. 

മടിക്കൈ നുഞ്ഞിക്കാനത്തെ 44 കാരിയുടെ പരാതിയിലാണ് നീലേശ്വരം പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 28ന് രാവിലെ എട്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് സ്ഥല ഉടമയായ 44 കാരിയുടെ സ്ഥലത്ത് ഒരു സംഘം അതിക്രമം കാണിക്കുന്നത് മൊബെലിൽ പകർത്താൻ ശ്രമിക്കുന്നതിനിടെ യുവതിയുടെ കൈയ്യിൽ പിടിച്ച് മാനഹാനി വരുത്തുകയും മൊബെൽ ഫോൺ തട്ടി പറിച്ചെടുത്ത ശേഷം പകർത്തിയ ദൃശ്യങ്ങൾ നശിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിൽ പ്രദേശവാസികളായ ദാമു, നാരായണൻ, ലോഹിതാക്ഷൻ, രാജീവൻ, ബാബു, രതീഷ് തുടങ്ങി കണ്ടാലറിയാവുന്ന 20 ഓളം പേർക്കെതിരെയാണ് പരാതിയിൽ നീലേശ്വരം പോലീസ്‌ കേസെടുത്തത്.