മരം കടപുഴകി വീണ് കാറ് തകർന്നു.

മരം കടപുഴകി വീണ് കാറ് തകർന്നു.

 


കൂത്തുപറമ്പ് : 

ശക്തമായ മഴയിലും കാറ്റിലും കൂറ്റൻ തണൽ മരം കടപുഴകി വീണ് കാറ് തകർന്നു. വീടിന് കേടുപറ്റി.


ആയിത്തര നീർവേലി റോഡിൽ കളത്തിൽ വീട്ടിൽ വരക്കോത്ത് ശശിധരന്റെ മുറ്റത്ത് നിർത്തിയിട്ട കാറാണ് തകർന്നത്. ബുധനാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവം. 

വീടിനും കേടുപാടുകൾ സംഭവിച്ചു. സംഭവ സമയം വീട്ടുകാർ വീട്ടിനകത്തായതിനാൽ ആളപായം ഒഴിവായി