പത്ത് വയസ് കാരിക്കെതിരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ

പത്ത് വയസ് കാരിക്കെതിരെ ലൈംഗിക അതിക്രമം; യുവാവ് അറസ്റ്റിൽ

 


ധർമ്മടം : 

പത്ത് വയസ്സ് കാരിക്കു നേരെ ബന്ധുവിൻ്റെ വീട്ടിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയതിന് യുവാവ് അറസ്റ്റിൽ. എരഞ്ഞോളി പെരുന്താറ്റിൽ കണാരത്ത് ഹൗസിൽ എ.കെ.ലിജിൻ (35) നെയാണ് ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തത്.

ഒക്ടോബറിൽ പൂജ അവധിക്ക് നാട്ടിൽ വന്ന സമയം ബന്ധുവിൻ്റെ വിട്ടിൽ വെച്ച് പുലർച്ചെ പ്രതി പെൺകുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു. പിന്നിട് കുട്ടി രക്ഷിതാക്കളോട് സംഭവത്തെപ്പറ്റി പറയുകയും രക്ഷിതാക്കൾ ധർമ്മടം സ്റ്റേഷനിൽ എത്തി പരാതി നല്കുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ കേസ് എടുക്കുകയുമായിരുന്നു.


പ്രതിയെ അറസ്റ്റ് ചെയ്ത് കോടതി മുമ്പാകെ ഹാജരാക്കി, കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാണ്ട് ചെയ്തു.ധർമ്മടം സി ഐ ടി പി സുമേഷ്, എസ്.ഐ ധന്യ കൃഷ്ണൻ, എ.എസ്.ഐ പ്രവീന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.