പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: പിതാവ് അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു: പിതാവ് അറസ്റ്റില്‍

 


കാസര്‍കോട് : 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. തെക്കന്‍ബങ്കളം രാംകണ്ടത്തെ 47കാരനെയാണ് എസ്ഐ ഇ.ജയചന്ദ്രനും സംഘവും അറസ്റ്റ് ചെയ്തത്. അതിക്രമം സഹികെട്ടതോടെ പെണ്‍കുട്ടി പൊലീസിനെ നേരിട്ടുവിളിച്ച് പരാതി അറിയിക്കുകയായിരുന്നു.


മദ്യലഹരിയില്‍ എത്തുന്ന പിതാവ് മകളെ പലവട്ടം ലൈംഗികാതിക്രമത്തിന് ഇരയാക്കി എന്നാണ് പരാതി. സഹികെട്ടതോടെയാണ് ബന്ധുക്കളുടെ നിര്‍ദേശപ്രകാരം പെണ്‍കുട്ടി നീലേശ്വരം പൊലീസില്‍ പരാതി നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്.