റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവിനെതിരെ പോക്‌സോ കേസ് കൂടി ചുമത്തി, കസ്റ്റഡിയില്‍

റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവിനെതിരെ പോക്‌സോ കേസ് കൂടി ചുമത്തി, കസ്റ്റഡിയില്‍

 

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിന് എതിരെ പോക്‌സോ കേസ് കൂടി ചുമത്തി. വിവാഹം കഴിക്കുമ്പോള്‍ റിഫയ്ക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതേ തുടര്‍ന്ന് കാക്കൂര്‍ പൊലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തു.മാര്‍ച്ച് ഒന്നാം തീയതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫ്ലാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്.കാസര്‍ഗോഡ് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്.

റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുണ്ടെന്നും ചൂണ്ടിക്കാട്ടി റിഫയുടെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ട് നടത്തി. മെയ് 7ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. റിഫ തൂങ്ങി മരിച്ചതാണെന്നായാരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞത്.


കഴുത്തില്‍ കാണപ്പെട്ട അടയാളം തൂങ്ങി മരണമാണെന്ന നിഗമനം ശരിവയ്ക്കുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം റിഫയെ മരണത്തിലേക്ക് നയിച്ചത് മെഹ്നാസിന്റെ പീഡനമാണ് എന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.