മുഖത്ത് മടൽ വച്ച് അടിച്ചു; 4 വയസുകാരന് രണ്ടാനച്ചൻ്റെ ക്രൂര മർദ്ദനം

മുഖത്ത് മടൽ വച്ച് അടിച്ചു; 4 വയസുകാരന് രണ്ടാനച്ചൻ്റെ ക്രൂര മർദ്ദനം നാലു വയസുകാരന് രണ്ടാനച്ചൻ്റെ ക്രൂര മർദ്ദനം.തൃശൂർ തുവാനുരിൽ ആണ് സംഭവം. കുട്ടിയെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പ്രസാദ് എന്നയാളാണ് കുട്ടിയെ മർദിച്ചത്.

ഇയാൾ കുട്ടിയുടെ മുഖത്ത് തെങ്ങിൻ മടൽ ഉപയോഗിച്ച് അടിച്ചു. കുട്ടിയുടെ ശരീരമാസകലം ഗുരുതര പരുക്കുണ്ട്. പാലക്കാട് സ്വദേശിയായ യുവതിയുടെ മകനെയാണ് മർദ്ദിച്ചത്. രാത്രി കരച്ചിൽ കൊണ്ട് ഉറങ്ങാൻ സാധിച്ചില്ല എന്ന് പറഞ്ഞാണ് മർദ്ധിച്ചതെന്നാണ് റിപ്പോർട്ട്.