പഴയങ്ങാടി സ്വദേശികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്ക്

പഴയങ്ങാടി സ്വദേശികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്ക്

നെടുംപോയിൽ മാനന്തവാടി റോഡിൽ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്ക്. വ്യായാഴ്ച രാത്രി 10 മണിയോടെ ഇരുപത്തി ആറാം മൈലിൽ ആണ് അപകടം. പരിക്കേറ്റവരെ പേരാവൂർ സൈറസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഴയങ്ങാടി സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. റോഡിലെ കുഴി വെട്ടിച്ച് മാറ്റുന്നതിനിടെ ആണ് അപകടത്തിൽ പെട്ടത്