ആലക്കോട് : വീട് കേന്ദ്രീകരിച്ച് സമാന്തര ബാർ; റെയ്ഡിൽ മധ്യവയസ്ക അറസ്റ്റിൽ

ആലക്കോട് : വീട് കേന്ദ്രീകരിച്ച് സമാന്തര ബാർ; റെയ്ഡിൽ മധ്യവയസ്ക അറസ്റ്റിൽ

 


ആലക്കോട് : 

വീട് കേന്ദ്രീകരിച്ച് സമാന്തര ബാർ എക്സൈസ് റെയ്ഡിൽ മദ്യവില്പനക്കാരിയായ സ്ത്രീ അറസ്റ്റിൽ. നടുവിൽ കിഴക്കേ കവലയിലെ കെ.യു.കുമാരിയെ (54) യാണ് റേഞ്ച് എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ ടി.എച്ച് ഷഫീക്കും സംഘവും അറസ്റ്റു ചെയ്തത്. വീട്ടിൽ നടത്തിയ പരിശോധനയിൽ വില്പനക്കായി സൂക്ഷിച്ച10 കുപ്പി മദ്യം എക്സൈസ് സംഘം കണ്ടെടുത്തു.റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ

സജീവ് പി ആർ,

തോമസ് ടി.കെ,

പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സാജൻ കെ.കെ സിവിൽ എക്സൈസ് ഓഫീസർ

മാരായ

സുരേന്ദ്രേൻ എം , ധനേഷ്. വി , രഞ്ചിത്ത് കുമാർ ,

വനിതാ സിവിൽ എക്സൈസ് ഓഫീസർ

മുനീറ എം എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻ്റ് ചെയ്തു